Life Style

ഇടയ്ക്കിടെ തലകറക്കം ഉണ്ടാകാറുണ്ടോ; എങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ

 

ഇടയ്ക്കിടെയുള്ള ഈ തലകറക്കം ഒന്ന് ശ്രദ്ധിയ്ക്കൂ.. ഒരു പക്ഷേ വെര്‍ട്ടിഗോ മൂലമാകാം തലകറക്കം ഉണ്ടാകുന്നത്. വെര്‍ട്ടിഗോ അപകടകാരിയായ ഒരു അസുഖമല്ല. എന്നാല്‍ ഇടയ്ക്കിടെ തലകറങ്ങുന്നുവെന്നത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഇടയ്ക്കിടെ വെര്‍ട്ടിഗോ മൂലമുള്ള തലകറക്കം ഉണ്ടാകുന്നുണ്ടെങ്കില്‍ കൃത്യസമയത്തു ചികിത്സിച്ചു ഭേദമാക്കാന്‍ ശ്രദ്ധിക്കണം.രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം, ഓഫീസിലെ കസേരയില്‍ നിന്ന് കുനിഞ്ഞ് താഴെപ്പോയ പേപ്പര്‍ എടുക്കാന്‍ ശ്രമിക്കുമ്പോഴും തലകറക്കം, ടിവി കാണുന്നതിനിടെ കസേരയില്‍ നിന്നു ചാടിയെഴുന്നേല്‍ക്കുമ്പോഴും തല കറക്കം<br />
പലരും നേരിടാറുണ്ട് ഈ അവസ്ഥ. ഇങ്ങനെ ഇടയ്ക്കിടെ തലകറങ്ങുന്നത് വെര്‍ട്ടിഗോ എന്ന അസുഖം കാരണമാകാം

വെര്‍ട്ടിഗോ ; ലക്ഷണങ്ങള്‍ അറിയാം…

തലകറക്കം അനുഭവപ്പെടുക,കാഴ്ചകള്‍ തനിക്കു ചുറ്റും വലം വയ്ക്കുന്നതായി തോന്നുക, തലയാട്ടുമ്പോഴുള്ളതു പോലെയോ, ബാലന്‍സ് ചെയ്യാന്‍ കഴിയാതെ ഒരു വശത്തേക്ക് ചരിയുന്നതു പോലെയോ, കണ്ണില്‍ ഇരുട്ട് കയറുന്നതു പോലെയോ തലകറക്കം തോന്നാം. തലയ്ക്കു വല്ലാത്ത മന്ദിപ്പും ഇതിനോടൊപ്പം അനുഭവപ്പെടാം.

ചിലര്‍ക്കു തലകറക്കത്തോടൊപ്പം കൃഷ്ണമണികള്‍ വിറയ്ക്കുക, തലവേദന, വിയര്‍ക്കല്‍, കേള്‍വിക്കുറവ്, ചെവിക്കുള്ളില്‍ മുഴക്കം, ഛര്‍ദി എന്നിവയും ഉണ്ടാകാം. ഇവയെല്ലാം തലകറക്കം തുടങ്ങും മുമ്പ് സൂചനകളായും വരാം. ഈ സൂചനകള്‍ കുറച്ച് മിനിറ്റുകള്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുകയോ, ഇടയ്ക്കിടെ വരികയോ ചെയ്യാം.

തലയുടെ പെട്ടെന്നുള്ള ചലനം കൊണ്ടാണ് സാധാരണ ഗതിയില്‍ വെര്‍ട്ടിഗോ മൂലമുള്ള തലകറക്കത്തിനു കാരണമാകുക. കിടക്കയില്‍ നിന്നും കസേരയില്‍ നിന്നും പെട്ടെന്ന് ചാടിയെഴുന്നേല്‍ക്കുമ്പോള്‍ െവര്‍ട്ടിഗോ ഉള്ളവരില്‍ തലകറക്കം അനുഭവപ്പെടാം. വെര്‍ട്ടിഗോ ഉള്ളവര്‍ കിടക്കയില്‍ നിന്നോ കസേരയില്‍ നിന്നോ ചാടിയെഴുന്നേല്‍ക്കുന്നതിനു പകരം സാവധാനത്തില്‍ എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കണം.

shortlink

Post Your Comments


Back to top button