തലകറക്കം ഒരിക്കലെങ്കിലും വരാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഇടക്കിടക്ക് തലകറക്കം ഉണ്ടാവുകയും ശരീരത്തിന്റെ ബാലന്‍സ് തെറ്റുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. അമിതമായ മാനസികസമ്മര്‍ദ്ദവം പെട്ടെന്ന് ജീവിത ശൈലിയിലും ഭക്ഷണത്തിലും വരുന്ന മാറ്റങ്ങളുമാണ് പലപ്പോഴും ഇത്തരം അവസ്ഥക്ക് ആധാരം. ചെവിയുടെ സന്തുലനാവസ്ഥയെയാണ് വെര്‍ട്ടിഗോ എന്നറിയപ്പെടുന്ന ഈ രോഗം ബാധിക്കുന്നത്. തലച്ചോറിനേയും ചെവിയേയും ബന്ധിപ്പിക്കുന്ന ഞരമ്പുകള്‍ക്ക് വൈകല്യം സംഭവിക്കുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്. ചെവിയെ ബാധിക്കുന്നതിനാലാണ് ഇതിനെ ഇയര്‍ ഇംബാലന്‍സ് എന്ന് പറയുന്നത്. എന്തൊക്കെ പരിഹാരങ്ങളും എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കണമെന്നും നമുക്ക് നോക്കാം.
മനം പിരട്ടലിന് സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതേ തത്വം തന്നെയാണ് ഇവിടെ വെര്‍ട്ടിഗോയിലും വരുന്നത്. നല്ലതു പോലെ ഒരു കഷ്ണം ഇഞ്ചിയെടുത്ത് അത് വെള്ളത്തിലിട്ട് അഞ്ച് മിനിട്ട് തിളപ്പിച്ച് കഴിഞ്ഞ് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ സ്വാദിനായി അല്‍പം തേനും ചേര്‍ക്കാം. ദിവസവും രണ്ട് തവണ കഴിക്കാം. ഇത് വെര്‍ട്ടിഗോയെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മല്ലി, നെല്ലിക്ക, തേന്‍ മല്ലി, നെല്ലിക്കപൊടിച്ചത്, തേന്‍ എന്നിവയിലൂടെ ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് കഴിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മല്ലി വെള്ളത്തില്‍ ഇട്ട് വെച്ച് അതില്‍ അല്‍പം തേനും നെല്ലിക്കപ്പൊടിയും മിക്സ് ചെയ്ത് പിറ്റേ ദിവസം രാവിലെ കഴിക്കാവുന്നതാണ്.
ബദാമും പാലും
ബദാമും നല്ലതു പോലെ മിക്സ് ചെയ്ത് കഴിക്കാം. നാല് ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അത് രാവിലെ പാലില്‍ അരച്ച് കഴിക്കാവുന്നതാണ്. ഇത് വെര്‍ട്ടിഗോക്ക് നല്ലൊരു പരിഹാരമാണ്.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍
പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് വെര്‍ട്ടിഗോ ഇല്ലാതാക്കും എന്ന് കണ്ടെത്തിയത്. സ്ട്രോബെറി, നാരങ്ങ, ഓറഞ്ച്, ബ്രോക്കോളി, മധുരക്കിഴങ്ങ് തുടങ്ങിയവയെല്ലാം ശീലമാക്കാം. ഡയറ്റ് മാറ്റുക ഡയറ്റില്‍ കാര്യമായ മാറ്റം വരുത്തുക. മൈഗ്രേയ്ന്‍ ഉള്ളവരില്‍ വെര്‍ട്ടിഗോക്കുള്ള സാധ്യത വളരെ കൂടുതലാണ്. ചോക്ലേറ്റ്, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
വിറ്റാമിന്‍ ഡി വിറ്റാമിന്‍ ഡിയുടെ കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് വെര്‍ട്ടിഗോ എന്ന അവസ്ഥയെ വളരെ ഭീകരമാക്കുന്നു. എന്നാല്‍ വിറ്റാമിന്‍ ഡി ആവശ്യത്തിന് ഉണ്ടെങ്കില്‍ അത് വെര്‍ട്ടിഗോയെ ഇല്ലാതാക്കുന്നു. വെളുത്തുള്ളിയും എള്ളെണ്ണയും വെളുത്തുള്ളിയും എള്ളെണ്ണയുമാണ് മറ്റൊന്ന്. വെളുത്തുള്ളി നെടുകേ മുറിച്ച് അത് എള്ളെണ്ണയില്‍ മൂപ്പിച്ച് വെളുത്തുള്ളി ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കാം. നല്ലതു പോലെ തണുത്തതിനു ശേഷം മൂന്ന് തുള്ളി ചെവിയില്‍ ഒഴിക്കാം. ഇത് പോലെ തന്നെ മറ്റേ ചെവിയിലും ചെയ്യാവുന്നതാണ്.
ആവശ്യത്തിന് ഉറക്കം
ആവശ്യത്തിന് ഉറക്കമില്ലാത്ത ശരീരത്തെ എപ്പോഴും രോഗങ്ങള്‍ പിടിമുറുക്കിക്കൊണ്ടിരിക്കും. രാത്രിയില്‍ കൃത്യമായ ഉറക്കം അത്യാവശ്യമാണ്. ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും ഉറങ്ങണം. പരന്ന തലയിണ വെച്ചാണ് ഉറങ്ങുന്നതെങ്കില്‍ അത് ഉടന്‍ മാറ്റുക. മാറ്റിയ ശേഷം അല്‍പം കട്ടിയുള്ള ഉരുണ്ടിരിക്കുന്നതുമായ തലയിണ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ കിടത്തം കൃത്യമാക്കുകയും വെര്‍ട്ടിഗോയില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു.
ഉപ്പിന്റെ ഉപയോഗം ശ്രദ്ധിക്കുക
ഉപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഉപ്പിന്റെ അമിതോപയോഗം ശരീരത്തിലെ ജലാംശത്തെ ഇല്ലാതാക്കുകയും ജലാംശം മുഴുവന്‍ വലിച്ചെടുക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വെര്‍ട്ടിഗോ ഉള്ളവര്‍ ഒരിക്കലും ഉപ്പ് അമിതമായി ഉപയോഗിക്കരുത്.
മാനസിക സമ്മര്‍ദ്ദം
വെര്‍ട്ടിഗോയിലൂടെ സമനില തെറ്റാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും മാനസിക സമ്മര്‍ദ്ദമാണ്. അമിത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ പലപ്പോഴും വെര്‍ട്ടിഗോ സാധ്യത വളരെ കൂടുതലാണ്. യോഗ ചെയ്ത് മനസ്സിനെ ശാന്തമാക്കുകയാണ് ഇതിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്.
ആവശ്യത്തിന് വെള്ളം കുടിക്കുക
ശാരീരിക പ്രവര്‍ത്തനത്തിന് ആവശ്യമുള്ള വെള്ളം ലഭിക്കാത്തതാണ് മറ്റൊരു പ്രശ്നം. നിര്‍ജ്ജലീകരണം ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് വെര്‍ട്ടിഗോയിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.
Post Your Comments