
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്കൊരു സന്തോഷ വാർത്ത. പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കി അവതരിപ്പിച്ചു. 186, 187, 153, 192, 118 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൽ പുതുക്കിയതായി പ്രമുഖ ടെക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം 106, 107 രൂപയുടെ ഫസ്റ്റ് ടൈം റീചാര്‍ജ് (FRC) പ്രീപെയ്ഡ് പ്ലാനുകളും പുതുക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഇതനുസരിച്ച് 186 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നതെങ്കിൽ ഇനി മുതൽ 3 ജിബി ലഭിക്കും. ഡാറ്റ പരിധി കൂട്ടിയപ്പോള്‍ സ്പീഡ് 40Kbps ആയി കുറച്ചത് പോരായ്മയായി. ദിവസവും ഏതു നെറ്റ്വർക്കിലേക്കും സൗജന്യ കോളിങ്, ദിവസവും 100 എസ്എംഎസും 28 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭ്യമാണ്.
2 ജിബിക്കു പകരം 3 ജിബി ലഭിക്കുന്ന വിധമാണ് 187 രൂപയുടെ പ്രീപെയ്ഡ് പ്ലാനും പുതുക്കിയത്. ദിവസവും ഏതു നെറ്റ്വര്‍ക്കിലേക്കും 250 മിനിറ്റ് സൗജന്യ കോളിങ്, ദിവസവും 100 എസ്എംഎസും 28 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭ്യമാണ്. 153 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ നേരത്തെ ഡാറ്റ ഓഫര്‍ ഒന്നുമുണ്ടായിരുന്നില്ല. ഇനി ദിവസവും 1.5 ജിബി ലഭിക്കും. സ്പീഡ് 40 Kbps ആയി കുറച്ചു. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി.
Post Your Comments