ചാരുംമൂട്: കറിവെക്കാന്‍ കോഴിമുട്ട പൊട്ടിച്ച വീട്ടുകാര്‍ ഞെട്ടി, മുട്ടയുടെ ഉണ്ണിക്കൊപ്പം അതാ ഒരു ഇത്തിരിക്കുഞ്ഞന്‍ മുട്ട കൂടി. ചുനക്കര കോമല്ലൂര്‍ ചോനേത്ത് ഹബീബ് റഹ്മാന്റെ വീട്ടിലെ കോഴിയാണ് കൗതുകം ജനിപ്പിക്കുന്ന ഈ മുട്ടയിട്ടത്.
പാചകം ചെയ്യുന്നതിനായി മുട്ട പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളില്‍ മറ്റൊരു ചെറിയ മുട്ട വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മഞ്ഞക്കരുവിന്റെ ഉള്ളില്‍ സാധാരണ മുട്ടയുടെ നിറത്തോടുകൂടിയതാണ് ഈ കുഞ്ഞന്‍ മുട്ട. സാധാരണ മുട്ടയുടെ പുറം തോടും ഇതിനുണ്ട്. കൗതുകം നിറഞ്ഞ മുട്ട കാണാനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.
കോഴികള്‍ ഇല്ല പല ആകൃതിയിലുള്ള മുട്ടകള്‍ ഇതിന് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തൃക്കരിപ്പൂരില്‍ അമിട്ടിന്റെ ആകൃതിയില്‍ കോഴിയിട്ട അപൂര്‍വ്വ മുട്ട മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടക്കാവ് മൈത്താണിയിലെ കര്‍ഷകനായ പരങ്ങേന്‍ സദാനന്ദന്റെ വീട്ടിലെ നാടന്‍ കോഴിയാണ് അപൂര്‍വ്വ രൂപത്തിലുള്ള മുട്ടയിട്ടത്. മുട്ടയുടെ അറ്റത്ത് തിരി പോലുള്ള ഭാഗവും ഉണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ വെള്ള നിറമുള്ള അമിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കുന്ന രൂപത്തിലായിരുന്നു ഈ മുട്ട.
കഴിഞ്ഞ വര്‍ഷം ആലുവ തുരുത്തിലെ ചെറുവക്കാട് പൂന്തോടന്‍ വീട്ടിലെ അലങ്കാരക്കോഴിയിട്ട സായാമീസ് മുട്ടകളും വാര്‍ത്തയായിരുന്നു. സയാമീസ് ഇരട്ടകളെപ്പോലെ കൂടിച്ചേര്‍ന്നിരിക്കുന്ന മുട്ടയുടെ ചിത്രം വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Post Your Comments