തിരുവനന്തപുരം: വിടി ബൽറാം എം എൽ എയുടെ പരാമർശത്തിന് മറുപടിയുമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്‌ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വിടി ബല്‍റാമിന്റെ പരാമര്‍ശത്തിനാണ് മണിയാശാൻ മറുപടി നൽകിയത്.
കെഎസ്‌ഇബിയുടെ സാലറിയും പെന്‍ഷനും എസ്ബിഐ മുഖേനയാണെന്നും ട്രഷറി മുഖേന വന്ന കണക്കാണ് എംഎല്‍എ എടുത്ത് കാണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതിനെ ‘ഒരു എംഎല്‍എയുടെ വിവരക്കേട്’ എന്നും അധികമാളുകള്‍ കാണുന്നതിന് മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ എന്നും മന്ത്രി പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 20ന് നല്‍കിയ ചെക്ക് ആഗസ്റ്റ് 22ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കപ്പെട്ടെന്നാണ് മന്ത്രി പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ചാടിക്കളിക്കെടാ കൊച്ചുരാമാ’ ……..
നേതാക്കള്‍ ബലരാമനോട്.
പാവം ബലരാമന്‍……..
കേട്ടപാതി കേള്‍ക്കാത്തപാതി
കാര്യമറിയാതെ ചാടി.
ഒരു MLA യുടെ വിവരക്കേട് അധികമാളുകള്‍ കാണും മുമ്ബ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ.
CMDRF – ലേക്ക് ഓഗസ്റ്റ് 20 നു കൊടുത്ത ചെക്ക് ഓഗസ്റ്റ് 22 നു തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
KSEB യുടെ സാലറിയും പെന്‍ഷനും
SBI മുഖേനയാണ്.
ബലരാമന്‍ ഇട്ട പോസ്റ്റിലെ സ്ക്രീന്‍ഷോട്ട് തന്നെ ഒന്ന് മനസ്സിരുത്തി വായിച്ചേ ബലരാമാ.
അത് ട്രഷറി മുഖേന വന്ന തുകയുടെ കണക്കാണെന്ന് മനസ്സിലാവുന്നുണ്ടോ?
ബലരാമന്‍ വെറും ‘ബാലരാമന്‍’ ആവരുത്.
Post Your Comments