Latest NewsCinemaBollywoodNewsIndia

പ്രശസ്‌ത ബോളിവുഡ് നടൻ അന്തരിച്ചു

മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ വിജു ഖോട്ടെ(78) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മറാത്തി നാടകവേദിയില്‍ ഏറെക്കാലം സജീവമായി നിന്ന ശേഷമാണ് ചലച്ചിത്രരംഗത്തെത്തിയത്.

ഹിന്ദിയിലും മറാത്തിയിലുമായി മുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട ഇദ്ദേഹം ഷോലെയിലെ’ ‘കാലിയ’ എന്ന കൊള്ളക്കാരന്റെ വേഷത്തിലൂടെയും, അന്ദാസ് അപ്ന അപ്നയിലെ റോബര്‍ട്ട് എന്ന വേഷത്തിലൂടെയുമാണ് ഏറെ ശ്രദ്ധേയനായത്. ടെലിവിഷന്‍ ഷോയായ സബാനിലും അഭിനയിച്ചിട്ടുണ്ട്. 2018-ൽ ​ജാ​നെ ക്യോം ​ഡെ യാ​രോം എ​ന്ന ചി​ത്ര​ത്തി​ലാ​ണു അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. നിശബ്ദസിനമയുടെ കാലത്തെ പ്രമുഖ നടൻ നന്ദു ഖോട്ടെയുടെ മകനാണ്. നടി ശുഭ ഖോട്ടെ സഹോദരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button