അരുണാചലിലെ എന്‍പിപി നേതാവ് ഖൊന്‍സ വെസ്റ്റ് എംഎല്‍എ തിരോങ് അബോയെ തീവ്രവാദികള്‍ വെടിവച്ചുകൊന്നതിനെ തുടര്‍ന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ചകത് അബോയെ 5 പ്രധാന രാഷ്ട്രീയകക്ഷികളും ചേര്‍ന്ന് പൊതുസ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ഭരണകക്ഷിയായ ബിജെപി, പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസ്, ജെഡിയു, എന്‍പിപി, പിപിഎ എന്നീ കക്ഷികളാണ് ചകതിനെ പൊതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു 2 ദിവസം മുന്‍പാണ് തിരോങ്ങിനെയും മകനെയും മറ്റ് 9 പേരെയും തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. അതെ സമയം ഉത്തര്‍പ്രദേശിലെ റാംപുര്‍ നിയമസഭാ സീറ്റിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവും റാംപുര്‍ എംപിയുമായ അസം ഖാന്റെ ഭാര്യ തസീന്‍ ഫാത്തിമയെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
തസീന്‍ ഇപ്പോള്‍ രാജ്യസഭാംഗമാണ്. നിയമസഭാംഗത്വം ഉപേക്ഷിച്ച് അസംഖാന് ലോക്സഭയിലേക്കു ജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Post Your Comments