
സ്മാർട്ട് ഫോണുകൾ വ്യാപകമാവുകയും ഇന്റർനെറ്റ് ഡാറ്റയ്ക്ക് ചെലവ് കുറയുകയും പോൺസൈറ്റുകൾ സ്ട്രീമിംഗ് സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.. ഇതൊക്കെ പോണിന് നല്ല പ്രചാരം കിട്ടാൻ കാരണമായി.കൂടാതെ സോഷ്യൽ മീഡിയകളിലെ പോൺ ഗ്രൂപ്പുകളും വീഡിയോകൾക്ക് പ്രചാരം ഉണ്ടാക്കി.
പോൺ കാണൽ ശീലമാക്കിയാൽ പ്രധാനമായും ഉണ്ടായേക്കാവുന്ന ലൈംഗിക പ്രശ്നങ്ങൾ ഇവയാണ്. പങ്കാളിയുമായി ബന്ധപ്പെടുമ്പോള്‍ സ്ഖലനം വൈകുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യുക. പോൺ ഇൻഡ്യൂസ്ഡ് ഇറക്ടൈൽ ഡിസ്ഫംഗ്ഷൻ (ഉദ്ധാരണം നടക്കാതിരിക്കൽ), പങ്കാളിയോടുള്ള താല്‍പര്യം നശിക്കൽ, പങ്കാളിയിൽ നിന്നും മാത്രമല്ല, പോണിൽ നിന്നുപോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുക. ലൈംഗികതയോടുള്ള താത്പര്യം നശിക്കൽ.
പോണില്‍ൽ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിന്നാൽ പലരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ചെറുപ്പകാലത്താണ് ഇത്തരം വീഡിയോകൾക്ക് അടിമപ്പെടുന്നതെങ്കിൽ പ്രശ്‌നം പരിഹരിക്കപ്പെടാൻ വർഷങ്ങളെടുത്തേക്കാം.
Post Your Comments