Latest NewsNewsIndia

കോൺഗ്രസ് ചെയ്‌ത വലിയ തെറ്റിന് മൻമോഹനും സോണിയയും രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി; രാജ്യാന്തര വേദികളിൽ ഇന്ത്യയെ അടിക്കാനുള്ള വടി പാകിസ്ഥാന് നൽകിയത് കോൺഗ്രസ്

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്കെതിരെ സംസാരിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അവസരമൊരുക്കിയത് കോൺഗ്രിന്റെ വികലമായ പ്രസ്താവനകൾ ആണെന്ന് ആരോപണവുമായി ബിജെപി. യുഎൻ വേദിയിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഇമ്രാൻ ഖാനെ കോൺഗ്രസ് സഹായിച്ചെന്നും ഇതിന്റെ പശ്ചാത്തലത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്നും ബിജെപി ദേശീയ വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു.

ആർഎസ്എസിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന സമയത്ത് ഐക്യരാഷ്ട്രസഭയിൽ ഇമ്രാൻ ഖാൻ കോൺഗ്രസിനെ പരാമർശിച്ചിരുന്നു. ആർഎസ്എസ് ക്യാമ്പുകളിൽ തീവ്രവാദികൾക്ക് പരിശീലനം നല്കിയിരുന്നതായി മുൻ കോൺഗ്രസ് ആഭ്യന്തര മന്ത്രിയുടെ വാക്കുകളാണ് ഇമ്രാൻ ഖാൻ ഉപയോഗിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് മൻമോഹൻ സിംഗും സോണിയ ഗാന്ധിയും മാപ്പ് പറയണമെന്നുള്ള ആവശ്യവുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്. മൻമോഹൻ സിംഗ്, സോണിയ എന്നിവരെ കൂടാതെ രാഹുൽ ഗാന്ധി, സുശീൽ കുമാർ ഷിൻഡെ എന്നിവരും മാപ്പ് പറയണമെന്ന് പത്ര ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button