കശ്മീര്‍: കശ്മീരിലെ ബറ്റോട്ട നഗരത്തില്‍ കഴിഞ്ഞ ദിവസം ഭീകരർ ബന്ദിയാക്കിയ ബിജെപി നേതാവിന്റെ ഞെട്ടിക്കുന്ന അനുഭവം പുറത്ത്. ഭീകരരോടൊപ്പമുള്ള ആ അഞ്ച് മണിക്കൂര്‍ ഭയാനകമാണെന്നും ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ബിജെപി നേതാവ് വിജയ്കുമാര്‍ വര്‍മ്മ പറഞ്ഞു.
മൂന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഇദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. രാവിലെ 11.30-ന് വിജയകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരര്‍ അദ്ദേഹത്തെ ബന്ദിയാക്കിയത് 5 മണിക്കൂര്‍ ആണ്. ഭീകരര്‍ വീട്ടിലെത്തിയ സമയത്ത് ഭാര്യയും മരുമകളും അയല്‍വാസിയുമാണ് വീട്ടിലുണ്ടായതെന്നും അദ്ദേഹം ഓര്‍ത്തു. 20-നും 30നും ഇടയില്‍ പ്രായമുള്ള ഭീകരരാണ് തോക്കുകളുമായി വീട്ടിലേക്ക് കയറിയത്. സുരക്ഷസേന പിന്തുടരുന്നുവെന്ന് ഉറപ്പുള്ളതുകൊണ്ടാവാം അവര്‍ തന്നെ ബന്ദിയാക്കിയതെന്ന് വിജയ കുമാർ പറഞ്ഞു.
തന്റെ ഫോണില്‍ അവര്‍ ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ തന്നെ അവര്‍ ഉപദ്രവിച്ചില്ലെന്നും വിജയകുമാര്‍ പറഞ്ഞു. ബന്ദിയാക്കിയതിനു തൊട്ടടുത്ത നിമിഷം തന്നെ തന്റെ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്നിരുന്നു. ഇതിനെ കുറിച്ച് ഭീകരില്‍ ഒരാള്‍ തന്നോട് സംസാരിച്ചത് ഉറുദുവിലാണെന്നും എന്നാല്‍ അവര്‍ പരസ്പരം സംസാരിച്ചത് കശ്മീര്‍ ഭാഷയിലാണെന്നും വിജയകുമാര്‍ പറഞ്ഞു.
സുരക്ഷസേന ഭീകരരോട് കീഴടങ്ങന്‍ ആവശ്യപ്പെട്ടെങ്കിലും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. എണ്ണത്തില്‍ കൂടുതല്‍ ആള്‍ക്കാരുണ്ടെന്ന് കള്ളം പറയുകയും ചെയ്തു. തുടര്‍ന്ന് 12.15 നാണ് സുരക്ഷസേന ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷസേന തന്റെ അവസ്ഥയെ കുറിച്ച് തിരക്കിയപ്പോള്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറയാന്‍ ഭീകരര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിജയ്കുമാര്‍ അറിയിച്ചു.
Post Your Comments