റിയാദ്•രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനും സൗദി രാജാവുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ സ്വകാര്യ അംഗരക്ഷകന്‍ വ്യക്തിപരമായ തര്‍ക്കത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മക്ക പ്രവിശ്യ പോലീസിന്റെ മാധ്യമ വക്താവ് ശനിയാഴ്ച വൈകുന്നേരം വാർത്ത സ്ഥിരീകരിച്ചു.
സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെയാണ് ജർ ജനറൽ അബ്ദുൽ അസീസ് ബിൻ ബാദ അൽ ഫഗാമിന് വെടിയേറ്റതെന്ന് വക്താവ് പറഞ്ഞു. മേജർ ജനറൽ അൽ ഫഗാമും ഒരു മമൌദ് അൽ അലിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. അൽ അലി വീട്ടിൽ നിന്ന് ഇറങ്ങി ഒരു തോക്കുമായി മടങ്ങിയെത്തി മേജർ ജനറൽ അൽ ഫഗാമിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കീഴടങ്ങാന്‍ വിസമ്മതിച്ച അല്‍-അലി സുരക്ഷാ സേനയ്ക്ക് നേരെയും വെടിയുതിര്‍ത്തു. തുടര്‍ന്ന് അവരുമായി നടന്ന ഏറ്റുമുട്ടലില്‍ അലി കൊല്ലപ്പെട്ടു.
കേസില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments