വയനാട്: വയനാട്-മൈസൂര്‍ ദേശീയപാത പൂർണ്ണമായും അടയ്ക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ. ദേശീയപാത 766 പൂര്‍ണമായും അടയ്ക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാകുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് യുവജന സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനം പിന്നിട്ടു.
കാര്യക്ഷമമായ ബദല്‍ മാര്‍ഗമില്ലാതെ നിരോധനം നിലവില്‍ വന്നാല്‍ വയനാട് തീര്‍ത്തും ഒറ്റപ്പെടും. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ സമരം ശക്തമാവുന്നത്. അഞ്ച് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരം അഞ്ചാം ദിവസവും ശക്തമായി തുടരുന്നു. വിജയം കാണും വരെ നിരാഹാര സമരം തുടരാന്‍ തന്നെയാണ് യുവജന കൂട്ടായ്മയുടെ തീരുമാനം. പത്ത് വര്‍ഷമായി രാത്രി യാത്ര നിരോധനം തുടരുന്ന വയനാട് കൊല്ലഗല്‍ ദേശീയ പാതയില്‍ പകല്‍ സമയത്തും നിയന്ത്രണം കൊണ്ട് വരാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം തേടിയിരിക്കുകയാണ്.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ജനപ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പേരാണ് വയനാട്ടിലേക്കെത്തുന്നത്.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് ദിവസവും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.
Post Your Comments