കൊച്ചി : അവസാനം ഫ്്‌ളാറ്റ് ഉടമകള്‍ ഒത്തുതീര്‍പ്പിന് വഴങ്ങി. ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാമെന്നു കലക്ടര്‍ നല്‍കിയ ഉറപ്പില്‍ മൂന്നു ദിവസത്തിനുള്ളില്‍ ഒഴിയാമെന്നു മരടിലെ ഫ്‌ളാറ്റുടമകള്‍ അറിയിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ രാവിലെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. താത്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിനു മുമ്പു തന്നെ ലഭിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. ഫ്‌ളാറ്റ് ഒഴിയുന്നവര്‍ക്കു താല്‍ക്കാലിക പുനരധിവാസത്തിനു സ്ഥലങ്ങള്‍ കണ്ടെത്തി. 521 ഫ്‌ളാറ്റുകളുടെ പട്ടിക ഉടമകള്‍ക്കു കൈമാറി.
സൗകര്യമനുസരിച്ചു ഫ്‌ളാറ്റുടമകള്‍ക്കു താമസസ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം. കാക്കനാട് ഇടച്ചിറ സ്‌കൈലൈന്‍ അപാര്‍ട്‌മെന്റില്‍ 300 ഫ്‌ളാറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. വാടകയ്ക്കു താമസിക്കുന്നവരടക്കം നാലു ഫ്‌ലാറ്റിലുമായുള്ളത് 198 കുടുംബങ്ങളാണ്. പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച ഫ്‌ളാറ്റുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. ഉടമകളുടെ പക്കലുള്ള വീട്ടുപകരണങ്ങളുടെയടക്കം വിശദാംശങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നുണ്ട്.
ഫ്‌ളാറ്റുകളിലെ വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. ഒഴിയുന്നവര്‍ക്കു താമസിക്കാന്‍ കണ്ടെത്തിയിട്ടുള്ള ഫ്‌ളാറ്റുകളുടെയും വീടുകളുടെയും വാടക ആരു നല്‍കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഫ്‌ളാറ്റ് ഉടമകളെയും താമസക്കാരെയും വ്യക്തിപരമായി കാണുമെന്ന് സബ് കലക്ടര്‍ പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടിക്കൊപ്പം തന്നെ ഫ്‌ളാറ്റ് പൊളിക്കാനുള്ള മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ചെയ്യുകയാണ്.
Post Your Comments