KeralaLatest NewsNews

വീണ്ടും കൂടിച്ചേർന്ന് കെട്ടിടങ്ങളാകാൻ മരട് ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ

കൊച്ചി : മരടിൽ  പൊളിച്ച ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽനിന്നു കട്ടകളുണ്ടാക്കാൻ തുടങ്ങി. കോൺക്രീറ്റ് അവശിഷ്ടങ്ങൾ വാങ്ങിയ പ്രോംപ്റ്റ് എന്റർപ്രൈസസാണ് പരീക്ഷണാടിസ്ഥാനത്തിൽ കട്ടകൾ നിർമിച്ചത്. ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനു കുറച്ചു കട്ടകൾ തയാറാക്കി പരിശോധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഏതാനും ലോഡ് കോൺക്രീറ്റ് അവശിഷ്ടം ക്രഷറിലെത്തിച്ചു പൊടിച്ചാണ് കട്ടകളും, എം സാൻഡും നിർമിക്കുന്നത്. ഒരു ലോഡ് കോൺക്രീറ്റ് അവശിഷ്ടത്തിൽനിന്ന് 450 അടി മെറ്റൽ ലഭിക്കുമെന്നാണു പ്രതീക്ഷ. ‘റബിൾ മാസ്റ്റർ’ മൊബൈൽ ക്രഷർ എത്തിയാലുടൻ കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊടിക്കാനുള്ള ജോലികൾ വേഗത്തിൽ നടക്കും.

കോൺക്രീറ്റ് അവശിഷ്ടങ്ങളിൽനിന്ന് ഇരുമ്പ് വേർതിരിക്കാൻ 45 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതിനു ശേഷം അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യുന്നതിന് 25 ദിവസത്തെ സാവകാശം കൂടിയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button