തിരുവനന്തപുരം: തലസ്ഥാനത്തെ വട്ടിയൂർക്കാവിൽ ഇത്തവണ ത്രികോണ മത്സരമല്ലെന്ന് മേയർ കൂടിയായ ഇടത് മുന്നണി സ്ഥാനാർത്ഥി വികെ പ്രശാന്ത്. എൽഡിഎഫിന്റെ പ്രധാന എതിരാളി കോൺഗ്രസാണ്. ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്ച്യുതാനന്ദനെ വസതിയിലെത്തി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വികെ പ്രശാന്ത്.
ബിജെപി സ്ഥാനാർത്ഥിയായി എസ് സുരേഷിന്റെ കടന്ന് വരവ് വെല്ലുവിളിയല്ല. ബിജെപി നേതാക്കൾ പിന്മാറാനുള്ള വ്യഗ്രതയില്ലെന്നും വികെ പ്രശാന്ത് പറഞ്ഞു. അതേസമയം, വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറാണ് എന്നറിഞ്ഞതോടെയാണ് ബിജെപി നിലപാട് മാറ്റിയതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം.
ഇതിനു മുന്‍പും മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് മോഹന്‍കുമാര്‍. സ്ഥാനാര്‍ത്ഥി മോഹന്‍കുമാറാണ് എന്നറിഞ്ഞ ബിജെപിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരന്റെ ഒളിച്ചോട്ടം.യുഡിഎഫ് വലിയ വിജയത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Post Your Comments