ഫെങ്ങ്ഷൂയിയെക്കുറിച്ച് അറിയുന്നവര്‍ ലക്കി ബാംബൂവിനെ കുറിച്ച് അറിയാതെ പോകില്ല. ഭംഗിക്കും അലങ്കാരത്തിനുമൊക്കെയാണ് ചിലര്‍ ലക്കി ബാംബൂ വാങ്ങി വീട്ടില്‍ വയ്ക്കുന്നത്. എന്നാല്‍ ഫെങ്ങ്ഷൂയി അനുസരിച്ചുള്ള ഭാഗ്യത്തിനായും ലക്കി ബാംബൂ വാങ്ങി വീട്ടില്‍ വെയ്ക്കുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊരു പൗരാണിക ചൈനീസ് ആചാരമാണ്. ധനാത്മക ഊര്‍ജ്ജം വീട്ടിലേയ്ക്കും ഓഫീസിലേയ്ക്കും പ്രവഹിയ്ക്കുന്നതിനായി ചൈനക്കാര്‍ ലക്കി ബാംബൂ ഉപയോഗിയ്ക്കുന്നു. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന വളരെ മംഗളകരമായ വസ്തുവായിട്ടാണ് ചെനക്കാര്‍ ലക്കി ബാംബൂവിനെ കണക്കാക്കുന്നത്.
എന്തുകൊണ്ടാണ് ലക്കി ബാംബൂ ഐശ്വര്യം കൊണ്ടുവരുന്നതായി കണക്കാക്കുന്നതെന്നറിയാമോ? ലക്കി ബാംബൂ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ സസ്യം വൃക്ഷാംശത്തെ പ്രതിനിധീകരിയ്ക്കുന്നു. ജലാംശമടങ്ങിയിട്ടുള്ളതിനാല്‍ ജലത്തെയും. ലക്കി ബാംബൂ വെച്ചിട്ടുള്ള പാത്രത്തിലെ പാറ, ചരല്‍ക്കല്ല് മുതലായവ ഭൂമിയെ പ്രതിനിധീകരിയ്ക്കുന്നു. ഈ സസ്യത്തെയോ അത് വെച്ചിരിക്കുന്ന പാത്രത്തെയോ ചുറ്റി എപ്പോഴും ഒരു ചുവന്ന നാട കെട്ടിയിരിക്കും. ഇത് അഗ്‌നിയെയാണ് സൂചിപ്പിക്കുന്നത്. സാധാരണയായി ഈ നാടയില്‍ ഒരു ലോഹനാണയം കെട്ടിയിടുകയോ അല്ലെങ്കില്‍ പാത്രത്തില്‍ത്തന്നെ ഒരു ലോഹനാണയമുണ്ടായിരിക്കുകയോ ചെയ്യും. ഇത് ലോഹാംശത്തെയാണ് സൂചിപ്പിക്കുന്നത്. പഞ്ചഭൂതങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ ഇവയ്ക്ക് ഊര്‍ജ്ജദായകമാധ്യമമായി പ്രവര്‍ത്തിക്കുവാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നു.
ചെറിയ പരിപാലനം കൊണ്ടുതന്നെ വളരെ വേഗം വളരുന്നതിനാല്‍ അലങ്കാര ആവശ്യങ്ങള്‍ക്ക് ലക്കി ബാംബൂ ഉപയോഗിയ്ക്കുന്നത് വളരെയധികം പ്രചാരത്തിലുണ്ട്. വൃത്തിയാക്കലും ഓക്‌സീകരണവും നടത്തുന്നതിനാല്‍ ഇവ അക്വേറിയത്തിലും വളര്‍ത്താറുണ്ട്. ജലത്തില്‍ ഇവ വളരെ നന്നായി വളരുമെന്നതിനാല്‍ തണ്ട് വെള്ളത്തിലും ഇലകള്‍ വെള്ളത്തിന് പുറത്തായും നടുവാന്‍ ശ്രദ്ധിക്കണം.
ലക്കി ബാംബൂ വീട്ടിലോ ഓഫീസിലോ വെച്ചാല്‍ നിരവധി നേട്ടങ്ങള്‍ ഉണ്ട്. വീട്ടിലായാലും ഓഫീസിലായാലും കിഴക്ക് വശത്ത് വെച്ചാല്‍, എല്ലാ കുടിംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കപ്പെടുമെന്നാണ് വിശ്വാസം. കിഴക്ക് – തെക്ക് ഭാഗമാണ് പണത്തിന്റെയും ധനത്തിന്റെയും മേഖലയായി കണക്കാക്കുന്നത്. അതിനാല്‍ ലക്കി ബാംബൂ ആ ഭാഗത്തായി വെച്ചാല്‍ അത് നിങ്ങളുടെ കുടുംബത്തിലേയ്ക്ക് ധനാഭിവൃദ്ധിയുണ്ടാക്കുവാന്‍ സഹായിക്കും.
ലക്കി ബാംബു തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ലക്കി ബാംബൂ സസ്യത്തിന്റെ എണ്ണത്തിലെ വ്യത്യാസം ഫലത്തിലും വ്യത്യാസമുണ്ടാക്കും. തണ്ടുകളുടെ എണ്ണം ആ സസ്യത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഭാഗ്യത്തെ തീരുമാനിയ്ക്കുന്നു. ഭാഗ്യപ്രണയം, ദീര്‍ഘായുസ്സ്, ആരോഗ്യം, ധനം, വിദ്യ, ഉദ്യോഗം, ഭാഗ്യം, സമൃദ്ധി, കുടുംബാംഗങ്ങളുടെ ആരോഗ്യം, വളര്‍ച്ച, വികസനം, പുരോഗതി, നൈപുണ്യം എന്നിങ്ങനെ പല കാര്യങ്ങള്‍ ലക്കി ബാംബൂവിന്റെ എണ്ണം നിശ്ചയിക്കുന്നുണ്ട്. ഒരൊറ്റ തണ്ടുള്ള ബാംബൂവാണിത്. അതിന് അധികം വേരുകളൊന്നും ഉണ്ടാവുകയില്ലെങ്കിലും ഇലകള്‍ ഉണ്ടാകും. ഈ ഇനം സസ്യം വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് സമ്മാനമായി നല്കുവാന്‍ അത്യുത്തമമാണിത്. ഇരട്ടത്തണ്ടുള്ള ബാംബൂ സസ്യം ഭാഗ്യത്തെ ഇരട്ടിപ്പിക്കുകയും പ്രണയത്തോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും എന്ന് വിശ്വസിക്കുന്നു. കമിതാക്കള്‍ക്ക് കൊടുക്കാവുന്ന ഒന്നാംതരം സമ്മാനമാണിത്
Post Your Comments