നമുക്കാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിന് കഴിയാത്ത സാഹചര്യമാണ് പ്രമേഹത്തിലുണ്ടാകുന്നത്. അതിനാല്‍ ഇന്‍സുലിന്‍ തന്നെയാണ് ഇതിന്‍റെ പ്രധാന മരുന്ന്. എന്നാല്‍ പലപ്പോഴും ഡയറ്റിലൂടെയും ചില പൊടിക്കൈകളിലൂടെയുമെല്ലാം പ്രമേഹത്തിനെ വരുതിയിലാക്കാന്‍ കഴിയും. അത്തരത്തില്‍ ഒന്നാണ് മല്ലി.
മല്ലി, പ്രമേഹത്തെ വലിയ രീതിയില്‍ ചെറുക്കുന്നതിന് നമ്മെ സജ്ജരാക്കും. പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍- കെ, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാത്സ്യം- എന്നിങ്ങനെ ശരീരത്തിനാവശ്യനായ മിക്ക പോഷകങ്ങളും മല്ലിയിലടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനപ്പെടുത്താനും മല്ലി കഴിക്കുന്നത് സഹായിക്കും. ഇതിലൂടെ പ്രമേഹത്തെയും നിയന്ത്രിക്കാനാകുന്നു.
ഒരുപിടി മല്ലി രാത്രിയില്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ മല്ലി ഊറ്റിയ ശേഷം ഈ വെള്ളം കുടിക്കുക. വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടത്. പ്രമേഹം മാത്രമല്ല, ഒരു പരിധി വരെ കൊളസ്ട്രോളിന്‍റെ അളവും ഇത് നിയന്ത്രിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍എഡിഎല്‍ കുറയ്ക്കാനാണ് ഇത് സഹായിക്കുക.
Post Your Comments