ന്യൂയോർക്ക്: മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ ഉടൻ വിചാരണ ചെയ്യണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക. കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഗ്ദാനത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ, ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസ് ആണു പാക്കിസ്ഥാൻ സ്വീകരിക്കേണ്ട ഭീകരവിരുദ്ധ നടപടിയെക്കുറിച്ച് വ്യക്തമാക്കിയത്.
ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹർ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണു ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദ്. ഇരുവരും പാക്കിസ്ഥാനിലാണ്.
ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിനു പാക്കിസ്ഥാൻ എത്രമാത്രം ഗൗരവം കൽപിക്കുന്നു എന്നതനുസരിച്ചാകും ഇന്ത്യ–പാക്ക് സംഘാർഷവസ്ഥയിൽ അയവുണ്ടാകുകയെന്നും ആലിസ് വെൽസ് ചൂണ്ടിക്കാട്ടി.
Post Your Comments