റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ആനയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ ആന ട്രാക്കില്‍ നിന്നും ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പശ്ചിമബംഗാളിലാണ് സംഭവം. ദൃശ്യങ്ങള്‍ കണ്ണുനിറയ്ക്കും. സിലിഗുരി ദുബ്രി ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് പാളം മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ചത്.
ട്രെയിനിന്റെ എന്‍ജിന്‍ തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ എഴുന്നേറ്റ് നില്‍ക്കാനാവാതെ ദേഹമാകെ ചോരയൊലിച്ച് മുന്‍കാലുകളില്‍ ബലം കൊടുത്ത് ഇഴഞ്ഞാണ് ആന നീങ്ങിയത്. ബാനര്‍ഹട്ട് നാഗ്രകട്ട പാതയില്‍ ട്രെയിനിനിടിച്ച് ആനകള്‍ ചരിയുന്നതും പരുക്കേല്‍ക്കുന്നതും സ്ഥിരം സംഭവമാണ്. പിന്നീട് ദേഹമാകെ പരുക്കുകളോടെ ആനയെ സമീപത്ത് നിന്ന് കണ്ടെത്തി.
കാട്ടാനകളെ നിരന്തരം അപകടത്തിലാക്കുന്നതായി കണ്ടെത്തിയതോടെ പശ്ചിമബംഗാളിലെ ദുവാറിലേക്കുള്ള ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി 2015-2016ല്‍ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ അപകടങ്ങള്‍ കുറയാന്‍ തുടങ്ങിയതോടെ വേഗപരിമിതി 50കിലോമീറ്ററായി ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഉള്ളുലയ്ക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.
https://youtu.be/B3goLLgSk-0
Post Your Comments