Latest NewsIndiaNews

ഒരു കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തു : മൂന്ന് പേർ അറസ്റ്റിൽ

മുംബൈ : ഒരു കോടിയോളം രൂപയുടെ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്‌മാൻപുരയിൽ നിന്നും മഹാരാഷ്ട്ര പോലീസാണ് നോട്ടുകൾ പിടിച്ചെടുത്തത്. നോട്ടുകൾ കൈവശം വച്ച മൂന്ന് പേരെ പൊലീസ് പിടികൂടി.

പോലീസ് ചെക്‌പോസ്റ്റിൽ വച്ച് പരിശോധന നടത്തിയപ്പോഴാണ് മൂന്ന് പേരുംവലയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ആണെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാഹുൽ ഖദെ പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തും. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും സ്പെസിഫൈഡ് ബാങ്ക് നോട്‌സ് നിയമ പ്രകാരം മൂവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button