KeralaLatest NewsNewsIndia

മരട് ഫ്ലാറ്റ് വിഷയം: നാല് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കേണ്ട ചുമതല സമിതിയ്ക്ക് ആയിരിക്കും

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് വിഷയത്തിൽ നാല് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. മരട് ഫ്ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ നഷ്ടപരിഹാരം നിശ്ചയിക്കാനായി മൂന്നംഗസമിതിയേയും കോടതി നിയമിച്ചു.

കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിക്കാണ് സുപ്രീം കോടതി രൂപം നല്‍കിയത്.അന്തിമ നഷ്ട പരിഹാരം സമിതി നിശ്ചയിക്കുമെന്നും കോടതി വ്യക്തമാക്കി. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കേണ്ട ചുമതല സമിതിയ്ക്ക് ആയിരിക്കും. കൂടാതെ ഉടമകള്‍ക്ക് കിട്ടേണ്ട മുഴുവന്‍ തുകയുമായി ബന്ധപ്പെട്ട പരിശോധനാ ചുമതലയും സമിതിക്കുണ്ട്.

കെട്ടിട നിര്‍മാതാക്കളായ ജയ്ന്‍ ഹൗസിങ് , ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, കെപി വര്‍ക്കി ആന്‍ഡ് ബില്‍ഡോഴ്‌സ് എന്നിവര്‍ക്കാണ് സ്വത്ത് കണ്ടുകെട്ടാനുള്ള മുന്നറിയിപ്പ് നല്‍കി നോട്ടീസ് അയച്ചത്. കോടതിയില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ചുള്ള ആക്ഷന്‍ പ്ലാന്‍ മുന്‍ നിറുത്തിയായിരിക്കും നടപടിക്രമങ്ങളെന്ന് ചീഫ്‌സെക്രട്ടറി ടോം ജോസ് അറിയിച്ചു. നാലാഴ്ചകകം നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button