ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ അപൂര്‍വ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകള്‍ കണ്ടെത്തി. നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് (എന്‍എഫ്എഐ) ആണ് ആറു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന 30 ഫിലിം റീലുകൾ കണ്ടെത്തിയത്. ജവാഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, സരോജിനി നായിഡു തുടങ്ങിയവരും വിവിധ ദൃശ്യങ്ങളിലുണ്ട്. കൂടാതെ വാര്‍ധയിലെ ആശ്രമത്തില്‍ കസ്തൂര്‍ബയും ഗാന്ധിജിയുമായുള്ള നിമിഷങ്ങളും വീഡിയോയിലുണ്ട്.
പാരമൗണ്ട്, ബ്രിട്ടിഷ് മൂവിടോണ്‍, വാര്‍ണര്‍, യൂണിവേഴ്സല്‍ തുടങ്ങിയ സ്റ്റൂഡിയോകളിലാണ് വീഡിയോകൾ എടുത്തിരിക്കുന്നത്. ഗാന്ധിജിയുടെ ചിതാഭസ്മവും വഹിച്ച് മദ്രാസില്‍ നിന്നു രാമേശ്വരത്തേക്കു ട്രെയിന്‍ മാര്‍ഗം നടത്തിയ യാത്രയുടെ ദൃശ്യങ്ങളും ലഭിച്ചവയിൽ ഉൾപ്പെടുന്നു. റീലുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് എന്‍എഫ്എഐ ഡയറക്ടര്‍ പ്രകാശ് മഗ്ദും അറിയിച്ചു.
Post Your Comments