ഹൈദരാബാദ്: ശക്തമായ മഴയിൽ മണ്ണുവീട് തകര്‍ന്ന് എട്ടുവയസ്സുകാരിക്ക് ദാരുണമരണം. തെലങ്കാനയിലെ നാരായണപേട്ട് ജില്ലയിലാണ് സംഭവം. മഴ കനത്തതോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരപരിക്കേറ്റു. ഇവർ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹൈദരാബില്‍ വെള്ളിയാഴ്ച 8.9 സെന്‍റിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 200 ഓളം വീടുകള്‍ വെള്ളത്തിനടിയിലായി. മഴയില്‍ എംഎസ് മക്ടയില്‍ അഴുക്കുചാലിന്‍റെ ഭിത്തി തകര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹൈദരാബാദില്‍ ഒരു സ്കൂള്‍ മതില്‍ സമീപത്തുനിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്ക് മുകളിലേക്ക് തകർന്നു വീണിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
Post Your Comments