തൃശൂര്‍: ഒക്ടോബര്‍ 31-ന് മുൻപ് സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി തീര്‍ത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. റോഡുകള്‍ ശരിയായി സൂക്ഷിക്കാന്‍ സെക്ഷന്‍ എന്‍ജിനീയര്‍മാര്‍ വിചാരിച്ചാല്‍ കഴിയും. പണിയെടുക്കാത്ത ഒരു വിഭാഗവും അത് നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത ഒരു വകുപ്പും വേണ്ട. വകുപ്പില്‍ 1400 എന്‍ജിനീയര്‍മാരാണുള്ളത്. ഇവർ ഇറങ്ങിയാല്‍ ഒരു ദിവസം കൊണ്ട് റോഡ് തകര്‍ച്ച പരിഹരിക്കേണ്ടതല്ലേ എന്നും മന്ത്രി ചോദിച്ചു.
ഏതു സര്‍ക്കാര്‍ വന്നാലും തങ്ങള്‍ക്കു സൗകര്യമുള്ളതുപോലെ ചെയ്യും എന്നതാണു ചില ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് അനുവദിക്കാനാവില്ല. കുണ്ടും കുഴിയുമുള്ള റോഡിന്റെ മുൻപിൽ ഓഫിസും തുറന്നിരിക്കാമെന്ന് ആരും കരുതേണ്ട. സംസ്ഥാനത്തെ സകല റോഡുകളും കേടുപാടില്ലാതെ മാറ്റിയെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും ജി. സുധാകരൻ അറിയിച്ചു.
Post Your Comments