Devotional

ഓം നമ ശിവായ മന്ത്രം ജപിച്ചാല്‍

ഹൈന്ദവ ആരാധനാമൂര്‍ത്തികളില്‍ ശിവന് പ്രത്യേക സ്ഥാനമുണ്ട്. ഒരേ സമയം ശാന്തതയും കോപവും ഒത്തിണങ്ങിയ ആരാധനാ മൂര്‍ത്തിയാണ് ശിവന്‍. ശിവന് ഏറ്റവും പ്രിയപ്പെട്ട മന്ത്രമാണ് ഓം നമ ശിവായ. ഇതു ചൊല്ലിക്കൊണ്ടാണ് ശിവാര്‍ച്ചന നടത്തേണ്ടതും. ഓം നമശിവായ എന്ന മന്ത്രത്തെക്കുറിച്ചും ശക്തികളെക്കുറിച്ചും കൂടുതലറിയാം.

ഓം നമ ശിവായ ജപിയ്ക്കുമ്പോള്‍

പഞ്ചാക്ഷരീ മന്ത്രമെന്ന പേരിലും ഓം നമ ശിവായ അറിയപ്പെടുന്നു. ഞാന്‍ ശിവനു മുന്നില്‍ ശിരസു നമിയ്ക്കുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം.

ഈ മന്ത്രം തുടര്‍ച്ചയായി ചൊല്ലുമ്പോള്‍ ശിവന് തന്നെത്തന്നെ സമര്‍പ്പിയ്ക്കുന്നു.

ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ചൊല്ലാവുന്ന ഒന്നാണ് പഞ്ചാക്ഷരീ മന്ത്രം. ഇത് യോഗ, ധ്യാനം എന്നിവയ്ക്കു പകരം നില്‍ക്കുന്ന ഒന്നു കൂടിയാണ്.

ശിവനാമ ജപത്തിലൂടെ 99 ശതമാനം ഗ്രഹദോഷവും മാറുമെന്നാണ് വിശ്വാസം.

നാമം ആത്മാവിന് അമൃതിന്റെ ഗുണവും ശരീരത്തിന് സൗണ്ട് തെറാപ്പിയുടെ ഗുണവും നല്‍കുമെന്നാണ് പറയപ്പെടുന്നത്.

ശിവനാമ ജപത്തിലൂടെ അഹം എന്ന ഭാവം നശിയ്ക്കുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button