
ന്യൂഡല്‍ഹി•സംസ്ഥാനത്ത് ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ സീറ്റുകളില്‍ നാലിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി.
അരൂരില്‍- ഷാനിമോള്‍ ഉസ്മാന്‍, വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍ കുമാര്‍, കോന്നിയില്‍ പി.മോഹന്‍രാജ്, എറണാകുളത്ത് ടി.ജെ.വിനോദ് എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. അഞ്ചാമത്തെ മണ്ഡലമായ മഞ്ചേശ്വരത്ത് യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്.
എല്‍.ഡി.എഫ് നേരത്തെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പുതുമുഖങ്ങളെയാണ് സി.പി.എം ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍, തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും, അരൂരില്‍ സി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കലും, കോന്നിയില്‍ മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു ജനീഷ് കുമാറും, എറണാകുളത്ത് ഇടത് സ്വതന്ത്രനായി മനു റോയിയും, മഞ്ചേശ്വരത്ത് സി.പി.എം സംസ്ഥാന സമിതി അംഗം സി.എച്ച് കുഞ്ഞമ്പുവും പോരട്ടത്തിനിറങ്ങും.
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പിയ്ക്ക് വേണ്ടി കളത്തിലിറങ്ങും.
ഒക്ടോബര്‍ 21 നാണ് തെരഞ്ഞെടുപ്പ്, ഒക്ടോബര്‍ 24 ന് ഫലമറിയാം.
രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകളും കേരളത്തിലെ അടക്കം 64 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
Post Your Comments