ന്യൂഡല്‍ഹി: കര്‍ണാടകയിലെ 15 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടക്കും. നവംബര്‍ 11 മുതല്‍ 18 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 23 നാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ എം എല്‍ എമാര്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. ഒക്ടോബര്‍ 21 ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് മാറ്റിവെച്ചത്.
നിയമസഭയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ രമേഷ് കുമാറാണ് മുഴുവന്‍ വിമത എംഎല്‍എമാരെയും അയോഗ്യരാക്കിയത്. എം എല്‍ എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി. ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയോ ഇടക്കാല ഉത്തരവ് നല്‍കുകയോ വേണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി അന്തിമ വിധി പ്രസ്താവിക്കുന്നത് വരെ ഉപതെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്.
Post Your Comments