Latest NewsNewsIndia

ബി.ജെ.പി നേതാവിന്റെ മകനും അനന്തിരവനും വെടിയേറ്റ്‌ മരിച്ചു

ബിജ്‌നോർ• പ്രാദേശിക ബി.ജെ.പി നേതാവിന്റെ മകനും അനന്തിരവനും വെടിയേറ്റ്‌ മരിച്ചു. ബിജ്‌നോർ ബർഹാപൂർ പട്ടണത്തിലാണ് സംഭവം. അശ്വിനി എന്ന ക്രിമിനലാണ് വ്യാഴാഴ്ച വൈകുന്നേരം രാഹുൽ കുമാർ (25), കൃഷ്ണ കുമാർ (26) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. വ്യക്തി വൈരാഗ്യാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ബിജെപി നേതാവ് ഭീം സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 302 (കൊലപാതകം), 120 ബി (ക്രിമിനൽ ഗൂഡാലോചന) എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി കനത്ത പോലീസ് സന്നതത്തെയും വിന്യസിച്ചിട്ടുണ്ട്.

മൊറാദാബാദ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ (ഐ.ജി), രമിത് ശർമ, മറ്റ് നിരവധി പോലീസ് ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച ബർഹാപൂരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടു.

നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു പാർട്ടിയില്‍ വച്ചാണ് രാഹുലും കൃഷ്ണനും കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അശ്വിനി തദ്ദേശീയമായി നിര്‍മിച്ച പിസ്റ്റൾ പുറത്തെടുത്ത് സഹോദരന്മാരെ വെടിവെച്ചുകൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അന്വേഷണം തുടരുകയാണ്, പ്രതികളിലൊരാളായ രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുമ്പ് ദലിത് പെൺകുട്ടിയെ വിവാഹം കഴിച്ച ശേഷമാണ് രാഹുലും പ്രതിയും തമ്മിൽ തർക്കമുണ്ടായത്. അശ്വിനി പലപ്പോഴും രാഹുലിനെ പരിഹസിച്ചിരുന്നു. കൊലപാതകത്തിന്റെ അടിയന്തര കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button