ന്യൂയോര്‍ക്ക്: ഭീകരതയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാൻ തയ്യാറാകണമെന്ന് വ്യക്തമാക്കി അമേരിക്ക. സ്വന്തം മണ്ണിലെ ഭീകരതയാണ് ആദ്യം അവര്‍ തുടച്ച് നീക്കേണ്ടത്. അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാനും പ്രാദേശിക സ്ഥിരത നിലനിര്‍ത്താനും പാക്കിസ്ഥാന് ശ്രമിക്കണം. പാകിസ്ഥാൻ മാത്രമല്ല എല്ലാ രാജ്യങ്ങളും ഭീകരതയ്ക്കെതിരായ ചെറുത്തു നില്പ് ശക്തമാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഭീകരന് ഹഫീസ് സയീദിന്റെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം പാകിസ്ഥാന് ഉന്നയിച്ചതിന് പിന്നാലെയാണ് അമേരിക്ക ഇങ്ങനെയൊരു നിലപാട് വ്യക്തമാക്കിയത്.
Post Your Comments