News

ബദാം കുതിര്‍ത്ത് കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങള്‍ പലതാണ്

ബദാം ദിവസവും കഴിച്ചാലുള്ള ആരോ?ഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോ?ഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യാന്‍ സഹായിക്കുന്നു.

ഡയറ്റ് ചെയ്യുന്നവര്‍ മറ്റ് ഭക്ഷണത്തോടൊപ്പം തന്നെ രണ്ടോ മൂന്നോ ബദാം കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ബദാം വെള്ളത്തിലിട്ട് വച്ച ശേഷം കുതിര്‍ത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, ബദാമിന്റെ തൊലിക്ക് കട്ടി കൂടിയതു കൊണ്ടു തന്നെ ദഹനപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കുതിര്‍ത്തു കഴിക്കുന്നത്.

തൊലി ഇതിലെ പോഷകങ്ങള്‍ ശരീരത്തില്‍ എത്തുന്നതു തടയും. കുതിര്‍ക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ്മത്തിനും മുടിക്കുമെല്ലാം ബദാം ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ബദാം കഴിച്ചാലുള്ള മറ്റ് ആരോഗ്ഗുണങ്ങള്‍…

ഒന്ന്…

ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്. വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിക്കുക.

രണ്ട്…

കുട്ടികള്‍ക്ക് ബദാം ദിവസവും കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ധിക്കാന്‍ വളരെ നല്ലതാണ്. തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ബദാം. ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു.

മൂന്ന്…

എച്ച്ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ബദാമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

നാല്…

പ്രമേഹരോ?ഗികള്‍ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

അഞ്ച്…

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തിന് ഗുണം നല്‍കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button