Latest NewsKeralaNewsIndia

ഇനി മൂന്നുദിവസംകൂടി; ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പറുകൾക്ക് ഒക്ടോബർ ഒന്നുമുതൽ സംഭവിക്കുന്നത്

ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പറുകൾ ഒക്ടോബർ ഒന്നുമുതൽ പ്രവർത്തനരഹിതമാകും. ഇനി മൂന്നുദിവസംകൂടി മാത്രമേ പാൻകാർഡ് ആധാർനമ്പറുമായി ബന്ധിപ്പിക്കാൻ സമയമുള്ളൂ. സെപ്റ്റംബർ 30 വരെയാണ് നിലവിൽ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജൂലായിൽ അവതരിപ്പിച്ച ബജറ്റിൽ വരുത്തിയ നിയമഭേദഗതിപ്രകാരമാണ് ഇത്.

അതേസമയം, ആദായനികുതി റിട്ടേൺ നൽകാൻ ആധാർനമ്പർ നൽകിയാൽമതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുമുണ്ട്. ഇവർക്ക് പാൻ ഇല്ലെങ്കിൽ ആധാറിൽ നിന്നുള്ള വിവരങ്ങൾപ്രകാരം പാൻനമ്പർ നൽകുമെന്ന് ബജറ്റിൽ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. പാൻനമ്പർ പ്രവർത്തനരഹിതമായാലുള്ള നടപടികൾ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോർഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ, പാൻനമ്പർ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ പിന്നീട് കഴിയാതെവരും.

ഇനിയും ബന്ധിപ്പിക്കാത്തവർക്ക് www.incometaxindiaefiling.gov.in എന്ന പോർട്ടലിലൂടെ ഇതുചെയ്യാനാകും. ഇതിലുള്ള ‘ക്വിക് ലിങ്ക്‌സി’ൽ ‘ലിങ്ക് ആധാർ’ ഓപ്ഷൻ ലഭിക്കും. പാൻനമ്പർ ആധാർകാർഡുമായി ബന്ധിപ്പിക്കുന്നതിന് ആദ്യമായി നിർദേശം വന്നത് 2017-ലാണ്. തുടർന്ന് പലവട്ടം തീയതി നീട്ടിനൽകി. നിലവിൽ ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നവരാണെങ്കിൽ മിക്കവാറും പാൻകാർഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button