
തിരുവനന്തപുരം: കൂപ്പു കൈയ്യുള്ള കൊടിയും, ബിഡിജെഎസ് നേതാക്കളുമില്ലാതെ എൻഡിഎയുടെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയ്ക്ക് ഏകദേശ രൂപമായി. കോന്നിയിൽ സുരേന്ദ്രനും, വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെയും മത്സരിപ്പിക്കാനാണ് തീരുമാനം. അരൂരിൽ യുവമോർച്ച അധ്യക്ഷൻ പ്രകാശ് ബാബുവിന്റെ പേരാണ് നിർദേശിച്ചിട്ടുള്ളത്.
കോന്നിയിൽ മത്സരിക്കാൻ കെ സുരേന്ദ്രന് മേൽ സമ്മർദം തുടരുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് സുരേന്ദ്രനിലേക്ക് കാര്യങ്ങളെത്തിച്ചത്. ബിജെപി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് അയച്ച പട്ടികയിൽ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന്റെ പേരാണുള്ളത്. കുമ്മനം സമ്മതം മൂളിയിട്ടില്ലെങ്കിലും ആർഎസ്എസ് ഇടപെടലിലൂടെ അദ്ദേഹത്തെ മത്സരരംഗത്തിറക്കാമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.
അതേ സമയം, അരൂരിൽ ബിഡിജെഎസ് മത്സരിക്കാൻ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിനെയാണ് ഇവിടേക്ക് നിർദേശിച്ചിട്ടുള്ളത്.
Post Your Comments