ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ജേവറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. 5000 ഹെക്ടറില്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ ആകെ ചിലവ് 15,754 കോടിയാണ്. യമുനാ എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ അതോറിറ്റിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
1,334 ഹെക്ടര്‍ വിസ്തൃതിയില്‍ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം നിര്‍മ്മിക്കും. 2020 ല്‍ ആരംഭിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 2023 ഓടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക് പുറമെ ചരക്ക് ഗതാഗതവും ഇവിടെ നിന്നുണ്ടാവും പൊതുജന സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.
ആറ് മുതല്‍ 8 വരെ റണ്‍വേകള്‍ ജേവര്‍ വിമാനത്താവളത്തില്‍ ഉണ്ടാകും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിമാനത്താവളത്തിന് ആറ് മുതല്‍ എട്ട് വരെ റണ്‍വേ നിര്‍മ്മിക്കുന്നത്.
Post Your Comments