ഇന്ന് മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് തൈറോയിഡ്. ക്ഷീണം, അലസത, അമിതമായ ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്.
ശബ്ദത്തിലെ വ്യതിയാനം, ചുമയും ശ്വാസംമുട്ടലും, ഭക്ഷണമിറക്കാന്‍ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം.തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികള്‍ രൂപപ്പെടുന്നതിനാലുണ്ടാകുന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്ഡ് ഗ്രന്ഥിക്ക് നീര്‍വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. തൈറോയിഡ് രോ?ഗം ആദ്യമേ തിരിച്ചറിഞ്ഞാല്‍ എളുപ്പം മാറ്റാനാകും. തൈറോയിഡ് ഉണ്ടെങ്കില്‍ ഉണ്ടാകാവുന്ന പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങള്‍ താഴേ ചേര്‍ക്കുന്നു…
ഒന്ന്…
രാവിലെ ഉണരുമ്പോഴേ ക്ഷീണം തോന്നുക. രാത്രി എട്ട് പത്ത് മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള ഉന്മേഷം ചോര്‍ന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പര്‍തൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയില്‍ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകല്‍ മുഴുവന്‍ അവര്‍ തളര്‍ന്നു കാണപ്പെടുന്നു.
രണ്ട്…
എപ്പോഴും ഉത്കണ്ഠയും വിഷാദവും ഉണ്ടാവുക. മാനസിക സമ്മര്‍ദ്ദം കാരണം ജോലി ചെയ്യാന്‍ താല്‍പര്യമില്ലാതിരിക്കുക. ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണം ഹൈപ്പര്‍തൈറോയിഡിസമാണ്.
മൂന്ന്…
അച്ഛനോ അമ്മയ്‌ക്കോ അല്ലെങ്കില്‍ സഹോദരങ്ങള്‍ ഇവരിലാര്‍ക്കെങ്കിലും തൈറോയ്ഡ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാനുള്ള സാധ്യതയുണ്ട്.
നാല്…
ക്രമം തെറ്റിയ ആര്‍ത്തവം, നേരിയ രക്തസ്രാവം എന്നിവ ഹൈപ്പര്‍തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്ക് കാരണമാകാം. തൈറോയിഡ് ഹോര്‍മോണ്‍ കൂടിയാല്‍ അബോര്‍ഷനുള്ള സാധ്യത കൂടുതലാണ്. ഭ്രൂണത്തിനു വളര്‍ച്ചക്കുറവും വരാം.
അഞ്ച്…
കഴുത്തില്‍ നീര്‍ക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോള്‍ അസ്വാസ്ഥ്യം, കഴുത്തില്‍ മുഴപോലെ കാണുക, അടഞ്ഞ ശബ്ദം എന്നിവയെല്ലാം തൈറോയിഡ് പ്രശ്നങ്ങളുടെ സൂചനകളാണ്. തൈറോയിഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.
Post Your Comments