ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട് . ഗര്‍ഭകാലത്തിന്റെ അവസാനഘട്ടത്തില്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് കുഞ്ഞിന്റെ ആരോഗ്യവും സൗന്ദര്യവും കൂടാന്‍ സഹായിക്കും. അമ്മയുടെ കൃത്യമായ ആഹാരശീലങ്ങള്‍ കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പരിപ്പ്. ഇത് സൂപ്പര്‍ ന്യൂട്രിയന്റ് എന്ന ഘടകത്തിലാണ് വരുന്നത്. അതുകൊണ്ട് തന്നെ പരിപ്പ് കഴിക്കുന്നതും കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്ക് സഹായിക്കുന്നു. എന്നാല്‍ പരിപ്പ് ധാരാളം കഴിക്കാന്‍ പാടില്ല. ഇത് പല തരത്തിലും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.
തൈര് കഴിക്കുന്നത് നല്ലതാണ്. കാല്‍സ്യം ധാരാളം പാലിലും തൈരിലും ഉണ്ട്. ഗര്‍ഭകാലത്തെ ഭക്ഷണ ശീലങ്ങളില്‍ അതുകൊണ്ട് തന്നെ തൈരിനെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. നിലക്കടല കൊണ്ട് കുഞ്ഞിന്റെ ആരോഗ്യവും ബുദ്ധിയും വര്‍ദ്ധിപ്പിക്കാം. അതിനായി പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒരു നല്ല സ്നാക്സ് ആണ് നിലക്കടല. ഇതിലുള്ള വിറ്റാമിന്‍ ഇ ആണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. നമ്മള് സാധാരണ എപ്പോഴും കഴിക്കാത്ത ഒന്നാണ് മത്തന്‍ വിത്ത്. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ ജനിക്കാന്‍ പോവുന്ന കുഞ്ഞിന് വരെ ആരോഗ്യം നല്‍കുന്നതാണ്. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും ഇത് ഗര്‍ഭസ്ഥശിശുവിന് ആരോഗ്യം നല്കുന്നു.
മത്സ്യങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ തന്നെ മത്തി കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലുള്ള വിറ്റാമിന്‍ ഡി പല വിധത്തില്‍ നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുഞ്ഞിന്റെ നാഡി ഞരമ്പുകള്‍ക്ക് ഉണര്‍ച്ചയും ബുദ്ധിയും നല്കുന്ന കാര്യത്തിലും മുന്നിലാണ് മത്തി.
പച്ചക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യം മാത്രമല്ല ബുദ്ധിശക്തിക്കും സഹായിക്കുന്ന ഒന്നാണ് ചീര. ഇതിലുള്ള വിറ്റാമിനുകള്‍ ഡി എന്‍ എ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാകുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നു.
Post Your Comments