യുണൈറ്റഡ് നേഷന്‍സ്: ഭീകരവാദത്തിനെതിരേ എല്ലാരാജ്യങ്ങളും ഒറ്റക്കെട്ടോടെ നില്‍ക്കണമെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 74ാമത് യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും പകരം എല്ലാ രാഷ്ട്രങ്ങളേയും ഒരുപോലെ ബാധിക്കുന്നതാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നെയും എന്റെ സര്‍ക്കാരിനേയും വോട്ട് രേഖപ്പെടുത്തി തിരഞ്ഞെടുത്തു. രണ്ടാമത് വീണ്ടും അധികാരത്തിലെത്തിയത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണെന്നും അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ വരാന്‍ എനിക്ക് സാധിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Prime Minister Narendra Modi at #UNGA: We believe that terrorism is not a challenge for any one country, but for all countries and of mankind as a whole. So for the sake of humanity, all the world has to unite against terror. pic.twitter.com/XhAd4MN1tj
— ANI (@ANI) September 27, 2019
Post Your Comments