കൃഷിയുടെ ആദ്യ പാഠങ്ങൾ മനസിലാക്കാനായി പാടത്തേക്ക് ഇറങ്ങിയ കുട്ടികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതിക്ക് ഇണങ്ങിയ ഒരു കാര്‍ഷിക സംസ്കാരം പകർന്നു നൽകാനുള്ള പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും കുട്ടികളുടെ മാനസിക വികാസത്തിനും ഈ പ്രവർത്തനം മുതൽക്കൂട്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
“പാഠം ഒന്ന്, പാടത്തേക്ക്”… നമ്മുടെ കുട്ടികളും പാടത്തിറങ്ങി. കൃഷിയുടെ ആദ്യ പാഠങ്ങൾ അവർ പഠിച്ചെടുത്തു. പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായി കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ചു നടപ്പാക്കുന്ന പരിപാടിയാണിത്.
പ്രകൃതിക്ക് ഇണങ്ങിയ ഒരു കാര്‍ഷിക സംസ്കാരം പകർന്നു നൽകാനുള്ള പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും കുട്ടികളുടെ മാനസിക വികാസത്തിനും ഈ പ്രവർത്തനം മുതൽക്കൂട്ടാകട്ടെ എന്ന് ആശംസിക്കുന്നു.
Post Your Comments