News

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്ന് മോഹന്‍ലാല്‍

കൊച്ചി: അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്ന് മോഹന്‍ലാല്‍. അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയിക്ക് ആശംസകളുമായാണ് നടന്‍ മോഹന്‍ലാല്‍ എത്തിയത്. അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെ മാതാ അമൃതാനന്ദമയിക്കൊപ്പം നില്‍ക്കുന്ന ചിത്രവും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

മാതാ അമൃതാനന്ദമയിയുടെ 66ാം പിറന്നാള്‍ ആഘോഷം ‘അമൃത വര്‍ഷം 66’ വിപുലമായ പരിപാടിയോടെ അമൃതപുരിയില്‍ നടന്നു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായി.

പിറന്നാളിനോട് അനുബന്ധിച്ച് 100 വിദ്യാര്‍ഥികള്‍ക്കായി 25 ലക്ഷം രൂപയുടെ ഇ ഫോര്‍ ലൈഫ് സ്‌കോളര്‍ഷിപ്, പ്രളയത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട 120 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം, അമൃതപുരി ക്യാംപസില്‍ സാങ്കേതിക വിദ്യാ സഹായ കേന്ദ്രം, പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ ബലി കഴിച്ച 40 സിആര്‍പിഎഫ് കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം, 400 രോഗികള്‍ക്കു സൗജന്യ ചികിത്സ, അമൃതവനം തുടങ്ങിയ പദ്ധതികള്‍ അമൃതാനന്ദമയീമഠം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button