തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിസംബന്ധമായ എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍. സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും ഭൂവിവരങ്ങള്‍ ആറ് മാസത്തിനുള്ളില്‍ ഡിജിറ്റൈസ് ചെയ്യും.. ഇതോടെ വസ്തു സംബന്ധമായ എല്ലാവിവരവും ഉടമകള്‍ക്ക് ഓണ്‍ലൈനില്‍ പരിശോധിക്കാം. സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും ഭൂവിവരങ്ങള്‍ ആറ് മാസത്തിനുള്ളില്‍ ഡിജറ്റൈസ് ചെയ്യും.
ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്താനുമാകും. സംസ്ഥാനത്ത് ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കംപ്യൂട്ടര്‍വല്‍കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റീസര്‍വേ പൂര്‍ത്തിയായതുള്‍പ്പെടെ എല്ലാ വില്ലേജുകളിലെയും ഭൂവിവരങ്ങള്‍ ഘട്ടംഘട്ടമായി ഡിജിറ്റൈസ് ചെയ്യും.
റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈന്‍ സേവനങ്ങളായ ഇ-പോക്കുവരവിലൂടെയും ഇ-പെയ്മെന്റിലൂടെയും ഭൂനികുതി ശേഖരിക്കുന്നതാണ് ആദ്യഘട്ടം. തണ്ടപ്പേര് വിവരങ്ങളും ഡിജിറ്റൈസ് ചെയ്ത് ഭൂരേഖയുമായി യോജിപ്പിക്കും. ആകെയുള്ള 1664 വില്ലേജുകളില്‍ 1649ലും അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ ഡിജിറ്റൈസ് ചെയ്തു. ശേഷിക്കുന്ന 15 വില്ലേജുകളിലെ ഡിജിറ്റൈസേഷന് പുരോഗമിക്കുകയാണ്.
റവന്യൂ, രജിസ്ട്രേഷന്, സര്‍വേ വകുപ്പുകള്‍ ഭൂമി സംബന്ധമായി നല്കുന്ന സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചുള്ള സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം 1549 വില്ലേജുകളിലുണ്ട്. പദ്ധതിയിലൂടെ ഇതിനകം 74 ലക്ഷം പോക്കുവരവുകള്‍ പൂര്‍ത്തിയാക്കി.
Post Your Comments