ദുബായ് : പ്രവാസികള്‍ക്കായി പലിശരഹിത സംവിധാനത്തിലുള്ള പുതിയചിട്ടി ആരംഭിയ്ക്കാനുറച്ച് കെഎസ്എഫ്ഇ. പലിശരഹിത സ്വഭാവത്തിലുള്ള ഹലാല്‍ ചിട്ടി ആവിഷ്‌കരിക്കാനാണ് കെ.എസ്.എഫ്.ഇയുടെ തീരുമാനം. ഗള്‍ഫ് മേലഖയില്‍ നിന്നുള്ള ആവശ്യകത കൂടി കണക്കിലെടുത്താണ് ഹലാല്‍ ചിട്ടിക്ക് രൂപം നല്‍കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വെളിപ്പെടുത്തി.
നിലവിലുള്ള കെ.എസ്.എഫ്.ഇ ചിട്ടിയില്‍ നിന്ന് തികച്ചും വേറിട്ട ഘടനയായിരിക്കും ഹലാല്‍ ചിട്ടിയുടേതെന്ന് ധനമന്ത്രി വ്യക്തമാക്കി. ചുരുങ്ങിയ തുക സേവന നിരക്ക് മാത്രം ഈടാക്കിയാകും ഹലാല്‍ ചിട്ടിയുടെ നടത്തിപ്പ്. പ്രവാസി ചിട്ടി വിജയകരമല്ല എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കുകളില്‍ കുമിഞ്ഞുകൂടുന്ന പ്രവാസി നിക്ഷേപത്തില്‍ ചെറിയൊരു ശതമാനമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ സര്‍ക്കാറിന് അത് ഏറെ ഗുണം ചെയ്യുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പ്രതികരിച്ചു. പ്രവാസി ചിട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ധനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം. വിവിധ എമിറേറ്റുകളില്‍ മന്ത്രി മലയാളികളുമായി സംവദിക്കും.
Post Your Comments