Latest NewsKeralaNews

ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്തമാസം, യുവതി പ്രവേശനം പാടില്ലെന്ന ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് സുപ്രീംകോടതി; പിണറായി സര്‍ക്കാറിന്റ മറുപടി ഇങ്ങനെ

വിജ്ഞാപനങ്ങള്‍ പ്രകാരം പത്തിനും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു പാടില്ലെന്നായിരുന്നു

തിരുവനന്തപുരം: ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തമാസം പരിഗണിക്കാനിരിക്കെ യുവതി പ്രവേശനം പാടില്ലെന്ന ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ കാണാനില്ലെന്ന് പിണറായി സർക്കാർ മറുപടി നൽകി.

പുനപരിശോധിക്കണമെന്ന ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടനാ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോടു കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. ഈ വിജ്ഞാപനങ്ങള്‍ പ്രകാരം പത്തിനും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു പാടില്ലെന്നായിരുന്നു. 1955 ഒക്ടോബര്‍ 21 ലും 1956 നവംബര്‍ 27 ലും ഇറക്കിയ വിജ്ഞാപനങ്ങളുടെ പകര്‍പ്പാണ് ആവശ്യപ്പെട്ടത്. സുപ്രീം കോടതി ജഡ്ജസ് ലൈബ്രറി ആണ് ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്നു പുറപ്പെടുവിച്ചിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ദേവസ്വം ബോര്‍ഡ് വിജ്ഞാപനങ്ങള്‍ 1965 ലെ ഹിന്ദു പ്ലെയ്സസ് ഓഫ് വര്‍ഷിപ്പ് (ഓതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്ടിന്റെ മൂന്നാം വകുപ്പിനും ഭരണഘടനയ്ക്കും വിരുദ്ധമെന്നാണു ഭരണഘടനാ ബെഞ്ച് വിധിച്ചത്. വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള 56 ഹര്‍ജികളില്‍ ഫെബ്രുവരിയില്‍ വാദം കേട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button