ചേരുവകള്‍
1. ഡാര്‍ക്ക്/മില്‍ക്ക് ചോക്ലേറ്റ് – 200 ഗ്രാം
2. വാള്‍നട്ട്‌സ്- മുക്കാല്‍ കപ്പ്
3. വെണ്ണ ഉരുക്കിയത് – മുക്കാല്‍ കപ്പ്
4. പഞ്ചസാര പൊടിച്ചത് – കാല്‍ക്കപ്പ്
5. മുട്ട – 2 എണ്ണം
6. വാനില എസന്‍സ് – 2 ടീസ്പൂണ്‍
7. മൈദ – മുക്കാല്‍ കപ്പ്
8. കൊക്കോ പൗഡര്‍ – കാല്‍ക്കപ്പ്
9. ഉപ്പ് – അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചോക്ലേറ്റ് പകുതിയെടുത്ത് നന്നായി ഉരുക്കുക. ബാക്കിയുള്ളത് ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ഇതിന് ശേഷം ബട്ടര്‍ ഉരുക്കാം. മൈക്രോവേവിലോ അല്ലെങ്കില്‍ ചെറുതീയില്‍ അടുപ്പില്‍ ബട്ടര്‍ ഉരുക്കിയെടുക്കാവുന്നതാണ്. വേറൊരു പാത്രത്തില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് എഗ്ഗ് ബീറ്റര്‍ കൊണ്ട് നന്നായി അടിച്ച് പതപ്പിക്കുക. ഇതിലേക്ക് വാനില എസന്‍സ്, തണുത്ത ചോക്ലേറ്റ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം മൈദ, കൊക്കോ, ഉപ്പ് എന്നിവ അരിപ്പയില്‍ ഒന്നിടഞ്ഞ ശേഷം മുട്ട-ചോക്ലേറ്റ് മിശ്രിതത്തിലേക്ക് ചേര്‍ക്കുക. അരക്കപ്പ് വാള്‍നട്ട് കൂടി ചേര്‍ത്ത് ലൈറ്റായി മിക്സ് ചെയ്യുക. ഇത് ഒരു ഗ്രീസ് ചെയ്ത മോള്‍ഡില്‍ ഒഴിക്കുക. മുകളില്‍ ചോക്ലേറ്റ് ചിപ്സും ബാക്കിയുള്ള വാള്‍നട്ട്സും വിതറുക. 180 ഡിഗ്രിയില്‍ 20-25 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. സ്വാദിഷ്ടമായ ചോക്ലേറ്റ് വാള്‍നട്ട് ബ്രൗണീസ് തയ്യാര്‍.
Post Your Comments