
ന്യൂഡൽഹി: മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിനെ സംബന്ധിച്ചാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നത്. എപ്പോള്‍ വിരമിക്കും അല്ലെങ്കില്‍ ഇനി ക്രിക്കറ്റ് ടീമിലേക്ക് ഒരു മടങ്ങിവരവുണ്ടാകുമോ എന്നൊക്കെയാണ് പലരുടെയും ചോദ്യം. ഇപ്പോഴിതാ ഇക്കാര്യത്തിൽ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ചിന്തകളുമെല്ലാം അനാവശ്യമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ അവസരം നല്‍കും. ഭാവിയെ കുറിച്ച് ധോണി തന്നെ തീരുമാനമെടുക്കും. ധോണിയോട് ഇപ്പോള്‍ കാണിക്കുന്നത് നീതികേടാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് വിലമതിക്കാത്ത സംഭാവനകള്‍ നല്‍കിയ ഏറ്റവും മികച്ച ഇന്ത്യന്‍ നായകനായ അദ്ദേഹത്തോട് ഇങ്ങനെ പെരുമാറരുത്. തുടര്‍ന്നും കളിക്കണമെന്നാണ് തീരുമാനമെങ്കില്‍ അതിനെ മാനിച്ചേ മതിയാകൂ. ധോണി ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ച ഒരു താരമല്ല. സമയമെടുത്ത് വളര്‍ന്ന അദ്ദേഹം പുറത്ത് പോകണമെങ്കിലും സമയം നല്‍കണമെന്നുമാണ് യുവരാജ് സിംഗ് വ്യക്തമാക്കിയത്.
Post Your Comments