KeralaLatest NewsNews

പ്രളയബാധിതര്‍ക്ക് ധനസഹായം ഇനിയും ലഭിച്ചിട്ടില്ല : വിചിത്ര കാരണം പറഞ്ഞ് സര്‍ക്കാര്‍ ഉരുണ്ടുകളിയ്ക്കുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ പ്രളയദുരന്തത്തില്‍ ആള്‍നാശവും വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടും ഇതുവരെ പ്രളയബാധിതര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ല. ജില്ലയില്‍ ആകെയുള്ളതില്‍ നാലിലൊന്ന് പ്രളയബാധിതര്‍ക്ക് മാത്രമേ ഇത് വരെ ആദ്യ ഘട്ട ധനസഹായമായ പതിനായിരം രൂപപോലും വിതരണം ചെയ്തിട്ടുള്ളൂ. ധന സഹായ വിതരണത്തിനായുള്ള സോഫ്റ്റ്വെയറിലെ തകരാറാണ് നടപടികള്‍ വൈകാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ആകെ 10,008 പേര്‍ക്കാണ് ജില്ലയില്‍ സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഇതുവരെ വിതരണം ചെയ്തത് 2439 പേര്‍ക്ക് മാത്രം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും വ്യത്യസ്തമായി ഇത്തവണ സംസ്ഥാനതലത്തിലാണ് പ്രളയ ധനസഹായ വിതരണം.

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട പുത്തുമലയിലെ ദുരിതബാധിതര്‍ക്ക് സര്‍ക്കാരിന്റെ പ്രാഥമിക ധനസഹായം പോലും ലഭിച്ചില്ലെന്ന് പരാതിയുമായി രംഗത്ത് വന്നിരുന്നു. വീടടക്കം നഷ്ടപ്പെട്ട 54 കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്. സര്‍ക്കാരിന്റെ പ്രാഥമിക ധനസഹായമായ പതിനായിരം രൂപ പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നാണ് ഇവരുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button