
ആലപ്പുഴ: അടൂര്‍ പ്രകാശ് സമുദായത്തിലെ കുലംകുത്തിയാണെന്ന ആരോപണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. സ്വന്തം കാര്യം വരുമ്പോൾ അടൂര്‍ പ്രകാശിന് മതേതരത്വം ഇല്ലെന്നും സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി സമുദായത്തെ കുരുതി കൊടുത്ത ആളാണതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥിക്ക് പകരം റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ത്ഥി ആകണമെന്ന ആവശ്യം അടൂര്‍ പ്രകാശ് പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥി തന്നെ വേണമെന്നാണ് ഡിസിസിയുടെ ആവശ്യം. പത്തനംതിട്ട ഡി.സി.സിയും അടൂര്‍ പ്രകാശും രണ്ടു തട്ടിലായതോടെ കെ.പി.സി.സി നേതൃത്വം വെട്ടിലായിരിക്കുകയാണ്. സാധ്യതകൾ പരിഗണിക്കുമ്പോൾ റോബിന്‍ പീറ്റര്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.
Post Your Comments