ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഐക്യരാഷ്ട്രസഭയും വിവിധ മേഖല വേദികളും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് UN രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മോസ്കോ കേന്ദ്രമായുള്ള പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ Commonwealth of Independent States (CIS), മോസ്കോ കേന്ദ്രമായുള്ള ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ Collective Security Treaty Organisation (CSTO), ബീജിങ് കേന്ദ്രമായുള്ള Shanghai Cooperation Organization (SCO) എന്നിവയും UN ഉം തമ്മിലുള്ള സഹകരണത്തെക്കുറിച്ചായിരുന്നു ചർച്ചകൾ . ഇന്ത്യ SCOയിലെ അംഗമാണ്.
ഇത്തവണത്തെ UN പൊതുസഭയിൽ വിവിധ വേദികളിൽ ചർച്ച ചെയ്യപ്പെടുന്ന സുപ്രധാന വിഷയങ്ങളിലൊന്നാണ് ഭീകരവാദം. രക്ഷാസമിതിയിലെ ചർച്ച ഈ പശ്ചാത്തലത്തിലാണ് നടന്നത്.
ലോകസമാധാനത്തിനുള്ള വെല്ലുവിളികളിൽ മയക്കുമരുന്ന് കടത്ത്, ആധുനിക സാങ്കേതിക വിദ്യ ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുമെങ്കിലും ഭീകരവാദമാണ് ലോക സുരക്ഷയ്ക്കും സമാധാനത്തിനുമുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും, സാമ്പത്തിക സഹായം നൽകുന്നതിലും ഭീകരവാദ കൃത്യങ്ങൾ നടത്തുന്നതിലുമൊക്കെയുള്ള ശക്തികൾ രാജ്യാതിർത്തികൾ ഭേദിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു രാജ്യത്തിനകത്തോ രാജ്യാതിർത്തികളുടെ അടിസ്ഥാനത്തിലോ പ്രവർത്തിക്കുന്നവയല്ല ഇവ. അതു കൊണ്ടു തന്നെ ഭീകരവാദത്തിനെതിരായുള്ള പോരാട്ടം രാജ്യാതിർത്തികൾ കടന്നു കൊണ്ട് അന്താരാഷ്ട്ര സഹകരണത്തിന്റെ അടിസ്ഥാനത്തിലാവണമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ISIS നെതിരായ പോരാട്ടത്തിൽ നിർണ്ണായകമായ നേട്ടങ്ങൾ കൈവരിക്കാനായെങ്കിലും പൂർണ്ണമായും വിജയത്തിലെത്തിയതായി കരുതാനാവില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
Post Your Comments