ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതിയിൽ പുനഃസംഘടന.നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി അംഗം രതിന് റോയ്, ബ്രൂക്കിംഗ്സ് ഇന്സ്റ്റിറ്റ്യൂഷന് അംഗം ഷമിക രവി എന്നിവരെ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതിയില്‍നിന്ന് ഒഴിവാക്കി. സമിതി അധ്യക്ഷന്‍ ബിബേക് ദെബ്റോയി, മെന്പര് സെക്രട്ടറി രതന് വാതല്, ഇടക്കാല അംഗം അഷിമ ഗോയല്‍ എന്നിവരെ നിലനിര്‍ത്തി.
പുതിയതായി ജെപി മോര്‍ഗനിലെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ സാജിത് ഷേണായിയെ ഇടക്കാല അംഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബുധാഴ്ചയാണ് പ്രധാനമന്ത്രിയുടെ സാന്പത്തികോപദേശക സമിതി കേന്ദ്രസര്‍ക്കാര്‍ പുനസംഘടിപ്പിച്ചത്. വ്യാഴാഴ്ച മുതലാണു പുതിയ സമിതി നിലവില്‍ വരിക. രണ്ടുവര്‍ഷത്തേക്കാണു സമിതിയുടെ കാലാവധി.
Post Your Comments