![](/wp-content/uploads/2019/09/prithvi-raj.jpg)
നടന്‍ പൃഥ്വിരാജിന്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോഴുള്ള പൃഥ്വിയുടെ ചിത്രമാണ് പുറത്തുവന്നത്. സ്‌കൂള്‍ മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം. സിനിമയിലെത്തിയ ശേഷം കണ്ടു തുടങ്ങിയതല്ല ഈ പ്രതിഭ എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം പ്രചരിക്കുന്നത്. പഠിക്കുന്ന കാലത്ത് സ്‌കൂളിന്റെ അഭിമാന താരങ്ങളില്‍ ഒരാളായിരുന്നു പൃഥ്വി.
സ്‌കൂളിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചവരുടെ ഒരു ലിസ്റ്റിലാണ് 12 സി ക്ലാസുകാരനായ പൃഥ്വിരാജ് എസ്സിന്റെ ചിത്രമുള്ളത്. ഈ പൊടിമീശക്കാരന്‍ പയ്യന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തു. സൈനിക് സ്‌കൂളിലായിരുന്നു പൃഥ്വിരാജിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കും മുമ്പേ പൃഥ്വി സിനിമയിലെത്തി.
പ്രായമേറെ ചെല്ലും മുമ്പേയായിരുന്നു നടന്‍ സുകുമാരന്റെ അകാലമരണം. ഇന്ദ്രജിത്തിന് 19 വയസും പൃഥിരാജിന് 15 വയസുമായിരുന്നു അപ്പോള്‍ പ്രായം. അച്ഛന്റെ പേരുപയോഗിച്ചാണ് രണ്ടുപേരും സിനിമയിലെത്തിയതെന്ന ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടായിരുന്നു ഇവരുടെ പ്രകടനം. നടനായും സംവിധായകനായും പൃഥ്വി ഇതിനോടകം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇന്ദ്രജിത്തും മികച്ച അഭിനയപാടവമുള്ള നടനാണ്.
Post Your Comments