ന്യൂഡൽഹി: ജനപ്രിയ കാര്‍ട്ടൂണുകളിലൂടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രചാരണവുമായി കേന്ദ്രസർക്കാർ. മോട്ടു, പട്ട്ലു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് സാധാരണക്കാര്‍ക്ക് ബോധവൽക്കരണം നൽകുന്നത്. ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നത്.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് വിവരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെയാണ് ഈ കാര്‍ട്ടൂണുകള്‍ രാജ്യത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിൽ എത്തുക. ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാനുള്ള ചുമതല. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് കാര്‍ട്ടൂണുകള്‍ ലഭ്യമാവുക. പ്രാദേശിക ഭാഷകളില്‍ ഉടന്‍ തന്നെ കാര്‍ട്ടൂണുകള്‍ എത്തുമെന്ന് ആയുഷ്മാന്‍ പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ ഇന്ദു ഭൂഷണ്‍ അറിയിച്ചു.
Post Your Comments