Latest NewsKeralaNews

പിറവം പള്ളി കേസ്; കടുത്ത നിലപാടുമായി ഹൈക്കോടതി : പള്ളിക്കുള്ളിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്തു നീക്കാന്‍ നിര്‍ദേശം

എറണാകുളം : പിറവം പള്ളിക്കേസിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. പള്ളിക്കുള്ളിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നിർദേശം. മുഴുവൻ യാക്കോബായക്കാരെയും മാറ്റണം. ഉത്തരവ് നടപ്പാക്കി 1:45നു കോടതിയെ അറിയിക്കാനും നിർദേശത്തിൽ പറയുന്നു. ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ക്കുള്ള ഒരുക്കങ്ങളും പോലീസ് ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് യാക്കോബായ വിഭാഗത്തിന് നല്‍കിയ ശേഷം ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടക്കും.

ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിക്കകത്ത് കയറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യാക്കോബായ വിശ്വാസികള്‍. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ എ​ത്തി​യെ​ങ്കി​ലും അ​ക​ത്തേ​ക്കു പ്രവേശിക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button